തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിർദേശ പത്രിക സമർപ്പണവും ആരംഭിക്കും. ഈ മാസം 19ആം തീയതി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ശേഷം 20ആം തീയതി സൂക്ഷ്മപരിശോധന നടത്തും. തുടർന്ന് 22ആം തീയതി വരെ പത്രിക പിൻവലിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
നാമനിർദേശപത്രിക സമർപ്പിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർഥിക്കൊപ്പം 2 പേരെ മാത്രമായിരിക്കും പത്രിക സമർപ്പിക്കുന്നതിന് അനുവദിക്കുക. കൂടാതെ 2 വാഹനങ്ങളും ഉപയോഗിക്കാവുന്നതാണ്.
അതേസമയം തന്നെ പത്രിക സമർപ്പിക്കാൻ റാലിയായി എത്തുകയാണെങ്കിൽ നിശ്ചിത അകലം വരെ 5 വാഹനങ്ങളെ മാനദണ്ഡങ്ങൾ പാലിച്ച് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കൂടാതെ നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കേണ്ടവർക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കേണ്ട തുക ഓൺലൈനായി അടക്കാനും സാധിക്കും. കൂടാതെ പത്രിക ഓൺലൈനായി സമർപ്പിച്ചതിന്റെ പകർപ്പ് വരണാധികാരിക്ക് കൈമാറണം.
Read also : വയോധികക്ക് ക്രൂരമർദനം; കായംകുളത്ത് ഹോം നഴ്സ് അറസ്റ്റിൽ