തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് മാറ്റിവച്ച എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ സെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. വിവിധ മേഖലകളില്‍നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ച് ജെഇഇ പരീക്ഷകൾ നടക്കാനുള്ളതും മറ്റും കണക്കിലെടുത്താണ് പരീക്ഷാ ക്രമത്തിൽ മാറ്റം വരുത്തിയത്. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട പ്ളസ് 2 പരീക്ഷ 26ന് അവസാനിക്കും.
10ആം ക്ളാസിലെ ചില വിഷയങ്ങൾ പഠനസൗകര്യം കണക്കിലെടുത്ത് പരസ്പരം മാറ്റിയിട്ടുണ്ട്. ഏപ്രിൽ 15 മുതലുള്ള പരീക്ഷകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പതിനഞ്ചാം തീയതിക്ക് ശേഷമുള്ള പരീക്ഷകൾ രാവിലെയാണ് ക്രമീകരിച്ചിട്ടുള്ളത്. എസ്എസ്എൽസി, പ്ളസ് 2, വൊക്കേഷണൽ ഹയർസെക്കൻഡറി എന്നിവയുടെ പുതുക്കിയ ടൈംടേബിൾ ചുവടെ.
എസ്എസ്എൽസി
പ്ളസ് 2
വൊക്കേഷണൽ ഹയർസെക്കൻഡറി
Read also : കോവിഡ് കേസുകളിൽ വർധന; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി