കൊച്ചി: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തോടൊപ്പം എല്ലാ പാർട്ടി പദവികളും കെസി റോസക്കുട്ടി രാജിവെച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി തർക്കത്തിലായിരുന്നു റോസക്കുട്ടി. വളരെ അധികം നാളുകളായി ആലോചിച്ച് എടുത്ത തീരുമാനമാണിതെന്ന് റോസക്കുട്ടി പറഞ്ഞു.
4 പതിറ്റാണ്ടുകൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. കോൺഗ്രസ് ഇപ്പോൾ സ്ത്രീകളോട് പ്രകടിപ്പിക്കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്നും അതിൽ വലിയ നിരാശയുണ്ടെന്നും റോസക്കുട്ടി പ്രതികരിച്ചു.
Read also: എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല