എലത്തൂർ സീറ്റ് എൻസികെക്ക് തന്നെ; കോൺഗ്രസ് ഏറ്റെടുക്കില്ല

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: എലത്തൂർ സീറ്റിൽ മാണി സി കാപ്പന്റെ എൻസികെ തന്നെ മൽസരിക്കും. സീറ്റ് വിടാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് എലത്തൂർ സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നുവെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ എൻസികെയുടെ സുൽഫീക്കർ മയൂരി തന്നെ എലത്തൂരിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും.

വരുംതിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് പ്രവർത്തകരുടെ വികാരം പരിഗണിക്കും. പ്രവർത്തകർ യുഡിഎഫിനായി രംഗത്തിറങ്ങണം. എലത്തൂർ സീറ്റ് നൽകാമെന്ന് മാണി സി കാപ്പന് ഉറപ്പുനൽകിയിരുന്നു. ഇവിടെ നാമനിർദേശ പത്രിക നൽകിയ സ്‌ഥാനാർഥി അത് പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നതായും എംഎം ഹസൻ പറഞ്ഞു.

Read also: യുഡിഎഫ് ആരോപണങ്ങൾ പരിഗണിച്ചില്ല; കെപി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE