കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്

By Staff Reporter, Malabar News
Prakash-Karat
പ്രകാശ് കാരാട്ട്
Ajwa Travels

ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ലെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കെതിരായ കമലിന്റെ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും പറഞ്ഞു.

25 കോടി രൂപ വാങ്ങിയാണ് തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു കമൽ ഹാസന്റെ ആരോപണം. എന്നാൽ കമൽ ഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്‌തമാക്കി.

തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് പണം കൈപ്പറ്റിയാണെന്നും തമിഴ്‌നാട്ടിലേയും കേരളത്തിലേയും കമ്മ്യൂണിസ്‌റ്റ് പാർട്ടിയെ രണ്ടായിട്ട് വേണം കാണാനെന്നും കമൽ ഹാസൻ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകുമെന്നും ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കമൽ ഹാസന്റെ ആരോപണം മറുപടി അർഹിക്കാത്തതാണെന്ന് തമിഴ്നാട്ടിൽ നിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്‌ണനും നേരത്തെ പറഞ്ഞിരുന്നു.

Read Also: രാഹുൽ ഗാന്ധിക്ക് എതിരെ അശ്‌ളീല പരാമർശവുമായി ജോയ്‌സ് ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE