പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം അക്രമിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ വർഷം അറവുമാടുകളെ അഴിച്ചുവിട്ട സംഭവുമായി ബന്ധപ്പെട്ട് മൊട്ടാമ്പ്രത്തെയും ചൂട്ടാട്ടെയും ചില ആളുകൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അക്രമം നടത്തിയവർക്ക് എതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിലും പെട്ടവർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. അതേസമയം, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ ജനപ്രതിനിധിയുടെ വീടിന് നേരെ ആക്രമണം നടത്തിയവർക്ക് എതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് മാടായി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
Read also: 45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്സിനേഷൻ ഇന്ന് മുതൽ