കണ്ണൂരിൽ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ആക്രമണം

By Trainee Reporter, Malabar News
Representational image
Ajwa Travels

പഴയങ്ങാടി: മാടായി പഞ്ചായത്ത് 17ആം വാർഡംഗം അബ്‌ദുൾ സമദ് ചൂട്ടാടിന്റെ വീടിന് നേരെ ആക്രമണം നടത്തുകയും ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്‌തതായി പരാതി. ഇദ്ദേഹത്തിന്റെ സഹോദരൻ കെഎം ആഷിഖിനെ കഴിഞ്ഞ രാത്രി ഒരു സംഘം അക്രമിച്ചതായും പരാതിയുണ്ട്.

കഴിഞ്ഞ വർഷം അറവുമാടുകളെ അഴിച്ചുവിട്ട സംഭവുമായി ബന്ധപ്പെട്ട് മൊട്ടാമ്പ്രത്തെയും ചൂട്ടാട്ടെയും ചില ആളുകൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. അക്രമം നടത്തിയവർക്ക് എതിരെ പോലീസ് കേസ് എടുക്കുകയും ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിലും പെട്ടവർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. അതേസമയം, ജനകീയ പ്രശ്‍നങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ ജനപ്രതിനിധിയുടെ വീടിന് നേരെ ആക്രമണം നടത്തിയവർക്ക് എതിരെ ഉടൻ കർശന നടപടി സ്വീകരിക്കണമെന്ന് മാടായി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

Read also: 45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE