45 വയസ് കഴിഞ്ഞവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ

By Staff Reporter, Malabar News
covid vaccination
Ajwa Travels

തിരുവനന്തപുരം: 45 വയസ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലായി മരുന്നു വിതരണം വ്യാഴാഴ്‌ച തുടങ്ങും. ഈ വിഭാഗത്തിലെ ആളുകൾക്ക് ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്‌റ്റര്‍ ചെയ്‌തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

രജിസ്‌റ്റർ ചെയ്യേണ്ടത് www.cowin.gov.in എന്ന വെബ്സൈറ്റിലാണ്. രജിസ്‌റ്റർ ചെയ്യുമ്പോൾ ഇഷ്‌ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാം. രജിസ്‌റ്റർ ചെയ്യാതെ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം.

45 വയസിന് മുകളിലുള്ളവർക്ക് 45 ദിവസംകൊണ്ട് മരുന്നുവിതരണം പൂർത്തിയാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. കേന്ദ്ര, സംസ്‌ഥാന സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്‌ചയിച്ച സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്‌സിനേഷൻ സൗകര്യമുണ്ടാകും.

ഇതുവരെ സംസ്‌ഥാനത്ത് 35,01,495 ഡോസ് മരുന്നാണ് ആകെ നൽകിയത്. അതേസമയം 4,40,500 ഡോസ് വാക്‌സിൻ ബുധനാഴ്‌ച തിരുവനന്തപുരത്ത് എത്തി. വ്യാഴാഴ്‌ച 5,11,000 ഡോസ് വാക്‌സിൻ എറണാകുളത്ത് എത്തിക്കും. അടുത്ത ദിവസംതന്നെ കോഴിക്കോട്ടും മരുന്ന് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also: ഓപ്പറേഷന്‍ ട്വിൻസ്; ഇരട്ടവോട്ട് വിവരങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE