തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ വിധിയെഴുത്ത്; ഇന്ന് നിശബ്‌ദ പ്രചാരണം

By Desk Reporter, Malabar News
assembly election
Representational image
Ajwa Travels

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്‌ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.

കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്‌ഥാനത്തുടനീളം തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്‌ളയിങ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണ്ണം പിടികൂടി.

ബിജെപി സഖ്യത്തിൽ അണ്ണാഡിഎംകെയും കോൺഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മൽസരമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. മൂന്നാം മുന്നണിയുമായി കമൽഹാസനും, വിജയകാന്തിനൊപ്പം കൈകോർത്ത് ദിനകരനും ശക്‌തമായി തന്നെ രംഗത്തുണ്ട്.

Also Read:  തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE