തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാൻ മുന്നൊരുക്കവുമായി യുഡിഎഫ്

By Team Member, Malabar News
UDF Secretariat blockade
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയുന്നതിന് മുന്നൊരുങ്ങളുമായി യുഡിഎഫ്. ബൂത്ത് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക വാർ റൂം പ്രവർത്തനം തുടങ്ങി. വോട്ട് ഇരട്ടിപ്പും ക്രമക്കേടും സംശയിക്കുന്ന 20 ലക്ഷത്തോളം വോട്ടർമാരുടെ പട്ടിക 140 മണ്ഡലങ്ങളിലായി വിതരണം ചെയ്‌തു.

പട്ടികയിലുള്ള ആളുകൾ വോട്ട്  സാഹചര്യത്തിൽ ഇത് വരണാധികാരിയുടെ ശ്രദ്ധയിൽ പെടുത്തും. തുടർന്ന് നിയമ പോരാട്ടങ്ങൾക്കായി രേഖപ്പെടുത്താനാണ് ബൂത്ത് ഏജന്റുമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഓപ്പറേഷൻ ട്വിൻസ് എന്ന് പേര് നൽകിയിരിക്കുന്ന ഇവരുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് വിദഗ്‌ധ വ്യക്‌തികളുടെ നേതൃത്വത്തിലുള്ള 50 പേരാണ്.

കൂടാതെ ബൂത്ത് ഏജന്റുമാർക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യവും യുഡിഎഫ് ജില്ലാ നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. വ്യാജ വോട്ടുകളാണെന്ന് ഉറപ്പുള്ളവ ചാലഞ്ച് ചെയ്യേണ്ട രീതിയെക്കുറിച്ച് ഇവർക്കു പരിശീലനവും നൽകിയിട്ടുണ്ട്.

Read also : കോവിഡ് വ്യാപനം; കശ്‌മീരിൽ സ്‌കൂളുകൾ അടച്ചിടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE