ന്യൂഡെൽഹി: വാക്സിന് എടുത്ത ശേഷവും കോവിഡ് സ്ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
കോവിഡ് സ്ഥിരീകരിക്കുന്നവര് പൂര്‍ത്തിയാക്കി നല്‍കേണ്ട ഫോമില്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാനുള്ള കോളവും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ട്. രണ്ടാം തരംഗത്തിന് വ്യാപന വേഗത കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഡെൽഹിയിലും മഹാരാഷ്ട്രയിലും കാര്യങ്ങൾ സങ്കീർണമാണ്. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംസ്ഥാനത്ത് രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. ഇവിടെ രാത്രി 8 മണി മുതല്‍ രാവിലെ 7 മണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
Read Also: ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി