വാക്‌സിൻ സ്വീകരിച്ചിട്ടും രോഗബാധ സ്‌ഥിരീകരിച്ച വ്യക്‌തികളുടെ വിവരങ്ങൾ തേടി കേന്ദ്രം

By Staff Reporter, Malabar News
covid vaccination
Representational image
Ajwa Travels

ന്യൂഡെൽഹി: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

കോവിഡ് സ്‌ഥിരീകരിക്കുന്നവര്‍ പൂര്‍ത്തിയാക്കി നല്‍കേണ്ട ഫോമില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് വ്യക്‌തമാക്കാനുള്ള കോളവും നല്‍കിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരുന്നുണ്ട്. രണ്ടാം തരംഗത്തിന് വ്യാപന വേഗത കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. ഡെൽഹിയിലും മഹാരാഷ്‌ട്രയിലും കാര്യങ്ങൾ സങ്കീർണമാണ്. മഹാരാഷ്‌ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് സംസ്‌ഥാനത്ത് രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. ഇവിടെ രാത്രി 8 മണി മുതല്‍ രാവിലെ 7 മണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Read Also: ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE