ന്യൂഡെല്‍ഹി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദടക്കം 150 പേര്‍ക്കെതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തത്.
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു റോഡ് ഷോ.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 115736 പേര്‍ക്കാണ് കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട് ചെയ്ത ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1.28 കോടിയായി.
Read Also: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ ശക്തമാക്കുന്നു