കോവിഡ് പ്രോട്ടോകോള്‍ കാറ്റിൽ പറത്തി റോഡ് ഷോ; ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസ്

By Staff Reporter, Malabar News
Chandrashekhar Azad
ചന്ദ്രശേഖര്‍ ആസാദ്
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദടക്കം 150 പേര്‍ക്കെതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തത്.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്‌ഥാനാര്‍ഥികളെ വിജയിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്. ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു റോഡ് ഷോ.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 115736 പേര്‍ക്കാണ് കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട് ചെയ്‌ത ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1.28 കോടിയായി.

Read Also: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതൽ ശക്‌തമാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE