ലഖ്‌നൗ: മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കാപ്പന്‍ ജയിലില്‍ സുരക്ഷിതനല്ലെന്നും കോവിഡ് ബാധിതനായ അദ്ദേഹത്തിന് അവശ്യ ചികിൽസ പോലും ലഭിക്കുന്നില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്‌തമാക്കി.
സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി അദ്ദേഹത്തിന്റെ ഭാര്യ നിരന്തരം ആവശ്യമുന്നയിക്കുന്നു എന്നും ബാത്ത് റൂമില്‍ വീണ അദ്ദേഹത്തിന് ഗുരുതര പരിക്കുകളാണ് ഉള്ളതെന്നും ആസാദ് പറഞ്ഞു. സര്‍ക്കാര്‍ വിദ്വേഷം വെടിഞ്ഞ് ഉടന്‍ തന്നെ അദ്ദേഹത്തെ ജയില്‍ മോചിതനാക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു.
ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനായി പുറപ്പെട്ട കാപ്പനെ രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 2020 ഒക്‌ടോബർ 5ന് ആയിരുന്നു അറസ്‌റ്റ്. ഹത്രസ് സംഭവത്തിന്റെ മറവില്‍ ജാതി കലാപം സൃഷ്‌ടിക്കാൻ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള യുപി പോലീസിന്റെ ആരോപണം.
Read also: കോവിഡ് ദുരിതാശ്വാസമായി ഇന്ത്യക്ക് ഗൂഗിളിന്റെ വക 135 കോടി