ചെന്നൈ: വോട്ടിങ് മെഷീൻ കടത്തിക്കൊണ്ട് പോയി കള്ളവോട്ട് ചെയ്തെന്ന് തെളിഞ്ഞ ബൂത്തിൽ റീപോളിങ് നടത്താൻ ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ചെന്നൈ വേളാച്ചേരി മണ്ഡലത്തിലെ 92ആം ബൂത്തിലാണ് ശനിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. ഈ ബൂത്തിലെ മൂന്ന് വോട്ടിങ് മെഷീനുകൾ സ്കൂട്ടറിൽ കടത്തിക്കൊണ്ട് പോകുന്നത് നാട്ടുകാർ പിടികൂടുകയും പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
സാങ്കേതിക വിദഗ്ധരുടെ പരിശോധനയിൽ ഒരു മെഷീനിൽ 15 വോട്ടുകൾ രേഖപ്പെടുത്തിയത് തെളിഞ്ഞിരുന്നു. മെഷീനുകൾ കടത്തിയ കോർപറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
Also Read: സേലത്ത് 11 വയസുകാരിയെ 10 ലക്ഷം രൂപക്ക് വിറ്റു; മാതാപിതാക്കൾ അറസ്റ്റിൽ