മുംബൈ: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിക്രം നായകനായ ‘അന്യന്’ ബോളിവുഡിലേക്ക്. തമിഴിൽ റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കർ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്. രണ്‍വീർ സിംഗ് ആണ് നായകനായി എത്തുന്നത്.
ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വേഷമിടുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു’ എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. പെന്‍മൂവിസിന്റെ ബാനറിൽ ഡോ. ജയന്തിലാല്‍ ഗാഡയാണ് ചിത്രത്തിന്റെ നിർമാണം.
Read also: ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ ട്രോൾ മഴ; തളരാതെ കൈലാഷ്; വിമർശകരോട് പ്രിയം