‘അന്യന്‍’ ബോളിവുഡിലേക്ക്; രണ്‍വീർ സിംഗ് നായകനാകും

By Syndicated , Malabar News
anniyan-s-hindi-remake
Ajwa Travels

മുംബൈ: തെന്നിന്ത്യൻ സൂപ്പർ സ്‌റ്റാർ വിക്രം നായകനായ ‘അന്യന്‍’ ബോളിവുഡിലേക്ക്. തമിഴിൽ റിലീസ് ചെയ്‌ത്‌ പതിനാറ് വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്‌ത ശങ്കർ തന്നെയാണ് ഹിന്ദി പതിപ്പും ഒരുക്കുന്നത്. രണ്‍വീർ സിംഗ് ആണ് നായകനായി എത്തുന്നത്.

ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വേഷമിടുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു’ എന്നാണ് രൺവീർ ട്വീറ്റ് ചെയ്‌തത്‌. പെന്‍മൂവിസിന്റെ ബാനറിൽ ഡോ. ജയന്തിലാല്‍ ഗാഡയാണ് ചിത്രത്തിന്റെ നിർമാണം.

Read also: ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് പിന്നാലെ ട്രോൾ മഴ; തളരാതെ കൈലാഷ്; വിമർശകരോട് പ്രിയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE