കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടകൂടി. സ്പൈസ് ജെറ്റ് വിമാനക്കമ്പനി ജീവനക്കാരനാണ് പിടിയിലായത്. രണ്ടര കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ ക്യാബിൻ ക്രൂവായ പാലക്കാട് സ്വദേശി മൻഹാസ് അബുലിയാസാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. റവന്യു ഇന്റലിജൻസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
Read Also: കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്