കോവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക്

By Team Member, Malabar News
thiruvananthapuram medical college
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്‌ച മുതലാണ് സന്ദർശകർക്ക് നിയന്ത്രണം ഉണ്ടായിരിക്കുക. ഇതിലൂടെ ആശുപത്രിയിൽ തിരക്ക് ഒഴിവാക്കി രോഗവ്യാപനം കുറക്കാനാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവരുന്ന സാഹചര്യത്തിൽ രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെ മാത്രമേ മെഡിക്കൽ കോളേജിൽ അനുവദിക്കുകയുള്ളൂ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രോഗം വ്യാപിക്കുന്നത് തടയാനായി സ്വീകരിച്ച നടപടിയിൽ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് നിലവിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുകയാണ്. ഇന്ന് മാത്രം സംസ്‌ഥാനത്ത് 10,031 ആളുകൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനയാണ് ഇന്ന് ഓരോ ജില്ലകളിലും സ്‌ഥിരീകരിച്ച കോവിഡ് കണക്കുകൾ.

Read also : മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE