മൻസൂർ കൊലപാതകക്കേസ്; മുഖ്യപ്രതി സുഹൈൽ കോടതിയിൽ കീഴടങ്ങി

By News Desk, Malabar News
Ajwa Travels

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. നിയമ വ്യവസ്‌ഥക്ക് മുന്നിലേക്ക് വരികയാണെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിട്ടാണ് കോടതിയിലെത്തിയത്.

അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ് ഫേസ്ബുക്ക് പോസ്‌റ്റിട്ടത്. മൻസൂർ കൊലപാതകത്തിൽ പങ്കില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും സുഹൈൽ അവകാശപ്പെടുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് പോസ്‌റ്റിട്ടത് വികാര പ്രകടനം മാത്രമാണെന്നും നുണപരിശോധനക്ക് തയാറാണെന്നും സുഹൈൽ പറയുന്നു.

സുഹൈലിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തി എന്നാണ് മൻസൂറിന്റെ കുടുംബത്തിന്റെ പരാതി. എന്നാൽ മൻസൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈൽ പറയുന്നത്.

Also Read: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച വിജയം നേടും; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE