കത്വ ഫണ്ട് തട്ടിപ്പ് കേസ്; ഇഡി അന്വേഷിക്കും

By Staff Reporter, Malabar News
സികെ സുബൈർ

കൊച്ചി: കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുൻ ജനറൽ സെക്രട്ടറി സികെ സുബൈറിന് ഇഡി സമൻസ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. പികെ ഫിറോസിനെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

യൂത്ത് ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലമാണ് ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ചത്. കത്വ, ഉന്നാവ് പെൺകുട്ടികൾക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തിൽ അട്ടിമറി നടന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സംസ്‌ഥാന നേതാക്കൾ വിനിയോഗിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 15 ലക്ഷത്തോളം രൂപ വകമാറ്റി ഉപയോഗിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ. ഫിറോസ്, സികെ സുബൈർ എന്നിവർക്കെതിരെ ആയിരുന്നു യൂസഫ് പടനിലത്തിന്റെ ആരോപണം. നോട്ടീസ് ലഭിച്ചെന്നും 22ന് തന്നെ താൻ ഹാജരാകുമെന്നും സുബൈർ പ്രതികരിച്ചു.

Read Also: നിരുത്തരവാദപരം; കോവിഡ് വർധിക്കുമ്പോഴും പരീക്ഷ നടത്താനുള്ള സർവകലാശാലാ നീക്കത്തിനെതിരെ തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE