കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും റെയിൽവേ എഞ്ചിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വൻ ദുരന്തമെന്ന് പോലീസ് അറിയിച്ചു.
Also Read: തൊഴിൽ തട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്ണൻ ഉൾപ്പെട്ടതായി ആരോപണം; ശബ്ദരേഖ പുറത്ത്