പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ 12കാരി ഗുരുതരാവസ്‌ഥയിൽ

By News Desk, Malabar News
Stray-dogs
Representational Image
Ajwa Travels

പത്തനംതിട്ട: ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരിയുടെ നില ഗുരുതരം. റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ നായ കടിച്ചത്. കയ്യിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് കടിയേറ്റിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ആദ്യം ചികിൽസ തേടിയത്. പ്രതിരോധ വാക്‌സിൻ നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെ തീരെ വയ്യാതായ കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രണ്ടാഴ്‌ച മുൻപാണ് കുട്ടിയെ നായ കടിച്ചത്.

Most Read: അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്‌പീക്കർ സ്‌ഥാനത്ത്‌ എഎൻ ഷംസീർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE