അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗികാതിക്രമം

By Trainee Reporter, Malabar News
Attempt to molest a nine-year-old girl; Temple priest under arrest
Representational Image
Ajwa Travels

എറണാകുളം: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത 16-കാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് വരികയായിരുന്ന തൃശൂർ സ്വദേശിനിയായ പെൺകുട്ടിക്ക് നേരെയാണ് ട്രെയിനിൽ വെച്ച് അതിക്രമം ഉണ്ടായത്. കുട്ടിയുടെ ശരീരത്തിൽ മോശമായി സ്‌പർശിക്കാൻ ശ്രമിക്കുകയും, അശ്ളീലം പറയുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്.

സംഭവത്തിൽ തൃശൂർ റെയിൽവേ പോലീസ് പോക്‌സോ പ്രകാരം കേസെടുത്തിട്ടുണ്ട്. ഗുരുവായൂർ എക്‌സ്‌പ്രസിലാണ് സംഭവം നടന്നത്. 50 വയസിന് മുകളിൽ പ്രായമുള്ള ആറോളം പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ ഫാസിലിന് മർദ്ദനമേറ്റിട്ടുണ്ട്.

അതിനിടെ, സംഭവത്തിൽ റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. തുടർന്ന് കുടുംബം തൃശൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിശദമായി രേഖപ്പെടുത്തിയ ശേഷം കേസ് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.

Most Read: സാമ്പത്തിക ധവള പത്രം ഇറക്കണം, വൈദ്യുതി ചാർജ് വർധന പ്രതിഷേധാർഹം; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE