താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: താമരശ്ശേരി രൂപതയ്‌ക്കെതിരെ സോളിഡാരിറ്റി പോലീസിൽ പരാതി നൽകി. താമരശ്ശേരി രൂപത വിദ്യാഭ്യാസ പരിശീലന കേന്ദ്രം സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള വേദപാഠപുസ്‌തകത്തിൽ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ ഉൾപ്പെടുത്തിയതിന് എതിരെയാണ് പരാതി. ജില്ലാ ജനറൽ സെക്രട്ടറി കെഎം ഷാഹുൽ ഹമീദാണ് താമരശ്ശേരി റൂറൽ ഡിവൈഎസ്‌പി, എസ്‌എച്ച്‌ഒ എന്നിവർക്ക് പരാതി നൽകിയത്.

മുസ്‌ലിം മത ചിഹ്നങ്ങളെ അവഹേളിക്കുകയും ഇകഴ്‌ത്തികാണിക്കുകയും ചെയ്‌ത വേദപുസ്‌തകത്തിനതിരെ പ്രതിഷേധം ശക്‌തമായിരുന്നു. ഖുർആനിലെ വചനങ്ങൾക്ക് തെറ്റായ അർഥം നൽകിയും സാങ്കേതിക പദങ്ങളെ ദുർവ്യാഖ്യാനിച്ചുമാണ് കൈപുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.

വിശ്വാസികൾക്ക് മാർഗ നിർദ്ദേശം നൽകാൻ സ്‌ഥാപിക്കപ്പെട്ട വിശ്വാസ പരിശീലന കേന്ദ്രം അപരവിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ലൗജിഹാദ് പോലുള്ള ആരോപണങ്ങൾ പുസ്‌തകത്തിൽ ഉൾകൊള്ളിച്ചത് മുസ്‌ലിം വിദ്വേഷം ലക്ഷ്യമാക്കുകയുമാണെന്നും പരാതിയിൽ പറയുന്നു. താമരശ്ശേരി രൂപതയ്‌ക്ക് കീഴിലെ വിശ്വാസ പരിശീലന കേന്ദ്രത്തിനെതിരെ ഐപിസി 153 A,295 A വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.

Read Also: കോവിഡ്; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുടെ ഉപരി പഠനം പ്രതിസന്ധിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE