സമൂഹ മാദ്ധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഒരാള്‍ അറസ്‌റ്റില്‍

By Team Member, Malabar News
operation p hunt
Representational image
Ajwa Travels

തൃശൂര്‍ : കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്‌റ്റില്‍. തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് കോലായില്‍ ഇക്ബാല്‍(28) ആണ് അറസ്‌റ്റിലായത്. കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇക്ബാലിനെ വടക്കേക്കാട് പോലീസ് അറസ്‌റ്റ് ചെയ്യുന്നത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനായുള്ള ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ചമ്മന്നൂര്‍, കല്ലിങ്ങല്‍, കടിക്കാട്, വടക്കേക്കാട്, അണ്ടത്തോട് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന സംഘടിപ്പിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടന്ന പരിശോധനക്ക് എസ്എച്ച്ഒ എം സുരേന്ദ്രന്‍, എസ്‌ഐ രാജീവ്, എഎസ്‌ഐ എംജെ ജോഷി, സൈബര്‍ സെല്‍ വിദഗ്‌ധരായ ശ്രീരാഗ്, ശ്രീകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

നിലവില്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൂടാതെ പരിശോധനയുടെ ഭാഗമായി മണത്തലയിലും, സിദ്ധിഖ് പള്ളിക്കടുത്തുമുള്ള രണ്ട് വീടുകളില്‍ നടത്തിയ റെയ്‌ഡിൽ ഒരാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

Read also : സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE