തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ 14 പേർ അറസ്‌റ്റിൽ. സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് 14 പേരെ പിടികൂടിയത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ സംസ്‌ഥാനത്ത് 39 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്. കൂടാതെ 267 തോണ്ടി മുതലുകളും പിടികൂടിയിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ 448 കേന്ദ്രങ്ങളിലായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഇതോടെ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇതുവരെ അറസ്‌റ്റിലായ ആളുകളുടെ എണ്ണം 300 ആയി ഉയർന്നു. കൂടാതെ 1,296 കേസുകൾ സംസ്‌ഥാന വ്യാപകമായി രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. സംസ്‌ഥാനത്ത് ഇതുവരെ 11 തവണയാണ് ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി റെയ്‌ഡ് നടന്നത്.
Read also: ഇരുട്ടടിയായി ഇന്ധനവില വർധന; ഇന്നും വില ഉയർന്നു