ഇരുട്ടടിയായി ഇന്ധനവില വർധന; ഇന്നും വില ഉയർന്നു

By Team Member, Malabar News
Fuel Price Hike In Kerala Today Also
Ajwa Travels

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഇരുട്ടടിയായി ഇന്നും ഇന്ധനവിലയിൽ വർധന. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു.

കൊച്ചിയില്‍ നിലവിൽ പെട്രോൾ ലിറ്ററിന് 113.46 രൂപയും ഡീസൽ ലിറ്ററിന് 100.40 രൂപയും, കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 113.63 രൂപയും ഡീസൽ ലിറ്ററിന് 100.58 രൂപയുമാണ് വില.

തുടർച്ചയായി ഉണ്ടാകുന്ന ഇന്ധനവില വർധന ജനങ്ങൾക്ക് തിരിച്ചടിയാകുകയാണ്. നിലവിൽ കഴിഞ്ഞ 10 ദിവസം കൊണ്ട് പെട്രോളിന് 9.15 രൂപയും ഡീസലിന് 8.84 രൂപയുമാണ് കൂടിയത്. ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധന മൂലം നിത്യോപയോഗ സാധനങ്ങൾക്ക് ഉണ്ടാകുന്ന വിലക്കയറ്റവും രൂക്ഷമാകുകയാണ്.

Read also: നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാട്; ഇനി പൊതുസ്‌ഥലത്ത് വാക്‌സിൻ സർട്ടിഫിക്കറ്റും വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE