ഓപ്പറേഷൻ പി ഹണ്ട്; 6 വർഷത്തിനിടെ അറസ്‌റ്റിലായ 300 പേരുടെ വിചാരണ തുടങ്ങുന്നു

By Team Member, Malabar News
The Trial Of Arrested Ones In P Hunt Operation Will Start This Year
Ajwa Travels

തിരുവനന്തപുരം: കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിൽ പിടിയിലായ ആളുകളുടെ വിചാരണ ഈ വർഷം മുതൽ ആരംഭിക്കും. കുട്ടികളുടെ അശ്ളീല വീഡിയോ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കേരള പോലീസ് ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ 6 വർഷത്തിനിടെ സംസ്‌ഥാനത്ത് നടത്തിയ പരിശോധനകളിൽ 300 പേരാണ് അറസ്‌റ്റിലായത്‌. ഇവരുടെ വിചാരണ പോക്‌സോ സ്‌പെഷ്യൽ കോടതികളിൽ നടക്കും.

കേരള പോലീസിന്റെ സൈബര്‍ ഡോം, കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ളോയിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരിൽ പരിശോധന പുരോഗമിക്കുന്നത്. സൈബറിടങ്ങളിൽ ഇത്തരം ആളുകളെ തുടർച്ചയായി നിരീക്ഷണത്തിന് വിധേയമാക്കിയ ശേഷമാണ് പോലീസ് നടപടി സ്വീകരിക്കുന്നത്.

ഐടി മേഖലയില്‍ ഉള്‍പ്പടെ ഉയര്‍ന്ന ജോലി നോക്കുന്നവരാണ് ഇത്തരം കേസുകളിലെ ഭൂരിഭാഗം പ്രതികളെന്നും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവര്‍ ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്‌തിരുന്നതെന്നും പോലീസ് വ്യക്‌തമാക്കി. നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമാണ് ഓപ്പറേഷന്‍ പി ഹണ്ട് ഏകോപിപ്പിക്കുന്നത്.

Read also: യുക്രൈനിലെ മകരേവിൽ നിന്നും കണ്ടെത്തിയത് 132 മൃതദേഹങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE