ഷിഗല്ല ബാധിച്ച് ഗുരുതരമായി ചികിൽസയിൽ ആയിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി

By Trainee Reporter, Malabar News
malappuram news
Ajwa Travels

പെരിന്തൽമണ്ണ: ഷിഗല്ല ബാധിച്ച് അതിഗുരുതരമായി ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി. താഴേക്കോട് സ്വദേശികളുടെ രണ്ടര വയസുകാരിയാണ് മൗലാന ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കുട്ടി ബാക്‌ടീരിയ ബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഈ മാസം 24ന് അർദ്ധരാത്രിയാണ് കുട്ടിയെ കടുത്ത പനിയും, അപസ്‌മാരവും വയറിളക്കവും ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്‌ഥയിലായ കുട്ടിയെ വിദഗ്‌ധ ചികിൽസയ്‌ക്ക് വിധേയമാക്കുകയായിരുന്നു. വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷമാണ് കുട്ടിക്ക് ഷിഗല്ല രോഗം സ്‌ഥിരീകരിച്ചത്‌.

Read Also: കോഴിക്കോട് കോർപറേഷൻ; കണ്ടെയ്‌മെന്റ് വ്യവസ്‌ഥയിൽ ഇളവുകൾ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE