ആശങ്കകള്‍ അകറ്റുന്ന ജനാധിപത്യ മാതൃകയാണ് ഇപ്പോഴുണ്ടായത്; വിജയരാഘവന്‍

By Team Member, Malabar News
Malabarnews_a vijayaraghavan
എ വിജയരാഘവൻ
Ajwa Travels

തിരുവനന്തപുരം : വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതോടെ കേരള പോലീസ് നിയമ ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള നടപടി ഉണ്ടായതില്‍ പ്രതികരണം അറിയിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പരിമിതികള്‍ ചൂണ്ടിക്കാണിക്കുന്ന സാഹചര്യത്തില്‍ തെറ്റുകള്‍ തിരുത്തുകയാണ് ജനാധിപത്യ മാതൃകയെന്നും, സംസ്‌ഥാനത്ത് ഇപ്പോള്‍ നടന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഭേദഗതി നിലവില്‍ വന്നപ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്.

ഭരണഘടനക്ക് വിഘാതമേല്‍പ്പിച്ചു കൊണ്ടാണ് ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, കോണ്‍ഗ്രസ് അതിന് കൂട്ട് നില്‍ക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു. ഇവർ മുഖ്യമന്ത്രിക്കെതിരെ നീങ്ങുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് ഇടത് മുന്നണി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Read also : പേരറിവാളന്റെ പരോൾ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE