യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവം; പോലീസ് ഇടപെട്ടില്ലെന്ന് ആരോപണം

By Desk Reporter, Malabar News
Complaint against Police
Representational Image
Ajwa Travels

കൊല്ലം: കുളത്തൂപ്പുഴയില്‍ പരസ്യമായി യുവാവിനെ റോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപണം. മർദ്ദനത്തിന് ഇരയായ സജികുമാറാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു സജികുമാറിന് നേരെയുള്ള ആക്രമണം. യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഓഗസ്‌റ്റ് 22നാണ് സജികുമാറിനെ രണ്ടുപേർ ചേർന്ന് റോഡിലിട്ട് പരസ്യമായി തല്ലിച്ചതച്ചത്. പ്രദേശവാസികളായ വിഷ്‌ണു, ജിഷ്‌ണു എന്നീ സഹോദരങ്ങളാണ് മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പോലീസിന് തെളിവായി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നില്ലെന്നാണ് സജികുമാര്‍ ആരോപിക്കുന്നത്.

ശരീരത്തിലാകമാനം അടിയേറ്റ സജികുമാര്‍ രണ്ടാഴ്‌ചയിലധികം ചികിൽസയില്‍ കഴിഞ്ഞിട്ടും പോലീസ് തിരിഞ്ഞ് നോക്കിയില്ല. പ്രതികളെ പിടികൂടാത്ത പോലീസ് നടപടിക്കെതിരെ സജികുമാര്‍ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിരിക്കുകയാണ്. അതേസമയം പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Most Read:  ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴ തു‌ടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE