ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമില്ല; വിജ്‌ഞാപനമായി

By Staff Reporter, Malabar News
jeevan pramaan
Ajwa Travels

ഡെൽഹി: പെൻഷൻകാരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമല്ല. സർക്കാരിന്റെ സന്ദേശ് ആപ്പ്, ഓഫീസ് ബയോമെട്രിക് ഹാജർ എന്നിവക്കും ആധാർ നമ്പർ ആവശ്യമില്ല. എന്നാൽ, താൽപര്യമുളളവർക്ക് ആധാർ നൽകുന്നതിന് തടസമുണ്ടാകില്ല. കേന്ദ്ര സർക്കാർ ഇതുസംബന്ധിച്ച വിശദമായ വിജ്‌ഞാപനം പുറത്തിറക്കി.

പെൻഷൻകാർ നേരിട്ട് ഓഫീസിൽ ഹാജരായി ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനുളള ബുദ്ധിമുട്ട് ഒഴിവാക്കാൻ ആയിരുന്നു സർക്കാർ ജീവൻ പ്രമാൺ സംവിധാനം ഏർപ്പെടുത്തിയത്. സർക്കാർ വകുപ്പുകളുടെ സന്ദേശ് ആപ് രൂപകൽപ്പനചെയ്‌തത്‌ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്.

എന്നാൽ പെൻഷൻകാരിൽ പലർക്കും ആധാർ ഇല്ലാത്തതും ഡിജിറ്റൽ സംവിധാനത്തിലെ പ്രായോ​ഗിക ബുദ്ധിമുട്ടകളെ സംബന്ധിച്ച് പരാതികൾ ഉയർന്നതോടെയുമാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഇതോടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇനി ആധാർ നിർബന്ധമാവില്ല.

Read Also: ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾ തടയണം; പരാതി നൽകി ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE