സിനിമ ചിത്രീകരണത്തിനിടെ ആമിർ ഖാന് കാലിന് പരിക്കേറ്റു

By Team Member, Malabar News
Aamir Khan Injures During Cinema Shooting
Ajwa Travels

ന്യൂഡെൽഹി: ബോളിവുഡ് താരം ആമിർ ഖാന് സിനിമ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റു. ലാല്‍ സിംഗ് ഛദ്ദ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കാല്‍മുട്ടിന് ഗുരുതരമായി പരുക്കേറ്റ ആമിര്‍ ഖാന്‍ ഫിസിയോതെറാപ്പിക്ക് വിധേയനായി. കാലിന് പരുക്കേറ്റിട്ടും താരം ചിത്രീകരണം അവസാനിപ്പിക്കാന്‍ തയാറായില്ല. വേദനസംഹാരികള്‍ കഴിച്ചുകൊണ്ട് വീണ്ടും അതേ സ്വീകന്‍സുകള്‍ താരം പൂര്‍ത്തിയാക്കി.

ആമിര്‍ ഓടുന്ന നീണ്ട സീക്വന്‍സുകള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിഡ് മൂലം ചിത്രീകരണം ഒരുപാട് വൈകിയെന്നും ഇനി ഈ അപകടത്തിന്റെ പേരില്‍ വീണ്ടും ചിത്രീകരണം നീട്ടിവെക്കാന്‍ താല്‍പര്യമില്ലെന്നും വ്യക്‌തമാക്കിയാണ് താരം പരിക്ക് പറ്റിയിട്ടും ചിത്രീകരണം തുടർന്നത്.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിരണ്‍ റാവു, വയാകോം 18 സ്‌റ്റുഡിയോസ് എന്നിവര്‍ സംയുക്‌തമായി നിര്‍മിക്കുന്ന ലാല്‍ സിംഗ് ഛദ്ദയില്‍ കരീന കപൂര്‍ ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിഖ്യാത ഇംഗ്ളിഷ് ചലച്ചിത്രമായ ഫോറസ്‌റ്റ് ഗമ്പ് എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ.

Read also: ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE