കുതിരാനിൽ വാഹനാപകടം; ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു

By Team Member, Malabar News
accident_kuwait
Representational image
Ajwa Travels

തൃശൂർ : ജില്ലയിലെ കുതിരാനിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കുതിരാൻ ദേശീയപാതയിൽ 40 അടി താഴ്‌ചയിലേക്ക് ചരക്കുലോറി മറിയുകയായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.

തൃശൂരിലേക്ക് വരികയായിരുന്ന ചരക്കുലോറി റോഡരികിൽ സ്‌ഥാപിച്ചിരുന്ന അയേൺ ക്രാഷ് ഗാർഡുകൾ  തകർത്തു താഴേക്ക് പതിച്ചു. ലോറി ജീവനക്കാരായ 2 പേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. ഇരുവരും തമിഴ്‌നാട് സ്വദേശികളാണ്.

ലോറി മറിഞ്ഞ സമയത്ത് അതിനുള്ളിൽ ഉണ്ടായിരുന്ന ഒരാളെ മാത്രമാണ് പെട്ടെന്ന് പുറത്തെടുക്കാൻ സാധിച്ചത്. തുടർന്ന് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ രണ്ടാമത്തെയാൾ ഏറെ നേരം ലോറിക്കുള്ളിൽ കുടുങ്ങി കിടന്നിരുന്നു. ശേഷം തൃശൂരിൽ നിന്നെത്തിയ അഗ്‌നി സുരക്ഷാസേനയും പോലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് രണ്ടാമത്തെ ആളെയും പുറത്തെടുത്തത്.

Read also : യുപിയിൽ യുവതിക്ക് ക്രൂര പീഡനം; തീ കൊളുത്തി കൊല്ലാൻ ശ്രമം; അച്ഛനും മകനും പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE