പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ അപകടം; ഒരു മരണം

By News Desk, Malabar News
accident_kuwait
Representational image
Ajwa Travels

തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച്‌ 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക്‌ 12 മണി കഴിഞ്ഞാണ് അപകടം ഉണ്ടായത്.

സഹോദരന്‍ അംജിത്തിന്റെ പെണ്ണുകാണല്‍ ചടങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക്‌ പോയ കാറും എതിര്‍ ദിശയില്‍ വന്ന ചിറയിന്‍കീഴ് സ്‌റ്റേഷനിലെ പോലീസ് ജീപ്പുമാണ് അപകടത്തില്‍ പെട്ടത്. അനൈനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറില്‍ അനൈനയെ കൂടാതെ മൂന്നു പേരാണ് ഉണ്ടായിരുന്നത്. അനൈനയുടെ അച്ഛന്‍ സജാദ്, അമ്മ രാജി, സഹോദരന്‍ അംജിത്ത്. അംജിത് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലു പേര്‍ക്കും ഗുരുതര പരിക്കേറ്റു. പോലീസ് ജീപ്പില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്, അവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

Read Also: പാർടി ഫോറത്തിൽ വിശ്വസിക്കുന്നവർ തീരുമാനം അംഗീകരിക്കണം; ‘ഹരിത’ വിവാദത്തിൽ പികെ ഫിറോസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE