യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം

By News Bureau, Malabar News
Ajwa Travels

ദുബായ്: നടൻ അബു സലിമിന് യുഎഇ ഗോള്‍ഡന്‍ വിസ. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്.

മമ്മൂട്ടി നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ’മാണ് അബു സലിമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശിവൻകുട്ടി എന്നായിരുന്നു അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

 

View this post on Instagram

 

A post shared by Abu Salim (@actor_abu_salim)

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‌ചവെച്ച വിദ്യാര്‍ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍ അഞ്ഞൂറിലേറെ ഡോക്‌ടർമാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു.

മലയാള സിനിമയില്‍ നിന്ന് നിരവധി പേർക്ക് നേരത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹൻലാൽ, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്‌മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മാതാവ് ആന്റോ ജോസഫ്, മീന, ദിലീപ് തുടങ്ങിയവർ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

Most Read: ‘അമ്മ’ ക്ളബ്ബാണെങ്കിൽ അംഗത്വം വേണ്ട; ജോയ് മാത്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE