നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും; കമൽ ഹാസൻ

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ പാർട്ടി മൽസര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും കമൽ മൽസരിച്ചിരുന്നില്ല. ഏത് മണ്ഡലത്തിൽ നിന്നാണ് മൽസരിക്കുകയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കമൽ ഹാസൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് തെക്കൻ തമിഴ്‌നാട്ടിൽ നടത്തുന്ന പര്യടനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രജനി കാന്തുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കമൽ പറഞ്ഞു. രജനി കാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിനുശേഷം അതിനെ കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. രജനി എന്റെ എതിരാളിയല്ല. തങ്ങളെ തമ്മിലടിക്കാൻ പലരും ശ്രമിക്കുന്നുണ്ട്. ഞങ്ങൾ ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്, കമൽ പറഞ്ഞു.

അഴിമതിയെ ഉൻമൂലനം ചെയ്യുകയാണ് തന്റെ പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യത്തിന് തമിഴ് ജനതയിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ എഐഎഡിഎംകെക്ക് കടുത്ത ആശങ്കയുണ്ടെന്നും കമൽ കൂട്ടിച്ചേർത്തു.

Read also: കുത്തക മുതലാളിമാര്‍ മോദിക്ക് സുഹൃത്തുക്കള്‍; പ്രതിഷേധിക്കുന്ന ജനം ദേശവിരുദ്ധര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE