നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

By Trainee Reporter, Malabar News
Actor Kochupreman passed away

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കോമഡി റോളുകളിലും ക്യാരക്‌ടർ റോളുകളിലും ഏറെക്കാലം സിനിമയിൽ സജീവമായിരുന്നു.

250 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുമ്പ് നാടകത്തിൽ സജീവമായിരുന്നു. സീരിയയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പിൽ പഞ്ചായത്തിലാണ് വീട്. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ളാസിൽ വെച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്.

തുടർന്ന്, തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി. ‘ഏഴ് നിറങ്ങളാണ്’ ആദ്യ സിനിമ. പിന്നീട് നീണ്ട ഇടവേളക്ക് ശേഷമാണ് രാജസേനന്റെ ‘ദില്ലിവാലാ രാജകുമാര’നിൽ അഭിനയിക്കുന്നത്. പിന്നീട് ‘ഇരട്ടക്കുട്ടികളുടെ അച്ഛനി’ൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ കൊച്ചുപ്രേമനെ തേടിയെത്തി. സീരിയൽ താരം ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്‌ണൻ.

Most Read: വിഴിഞ്ഞം സമരം; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE