‘നിങ്ങളെ പുറത്താക്കുന്ന ദിവസം രാജ്യം വാക്‌സിനേറ്റഡാകും’; മോദി സർക്കാരിനെ വിമർശിച്ച് സിദ്ധാർഥ്

By Staff Reporter, Malabar News
siddharth
സിദ്ധാർഥ്‌
Ajwa Travels

ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർഥ്. കോവിഡിന്റെ രണ്ടാം തരംഗത്തെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനുണ്ടായ വീഴ്‌ചയും രാജ്യത്ത് വാക്‌സിൻ വിതരണത്തിലുണ്ടായ പ്രതിസന്ധിയും മുൻനിർത്തിയാണ് സിദ്ധാർഥിന്റെ വിമർശനം. ബിജെപി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുന്ന ദിവസം രാജ്യം യഥാർഥ പ്രതിരോധശേഷി കൈവരിക്കുമെന്ന് സിദ്ധാർഥ് പരിഹസിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പശ്‌ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തുന്ന ദിവസം എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകുമെന്ന ബംഗാളിലെ ബിജെപിയുടെ പ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് ട്വീറ്റ്. സംസ്‌ഥാന ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിൽ ഏപ്രിൽ 23ന് പ്രത്യക്ഷപ്പെട്ട ട്വീറ്റും താരം പങ്കുവെച്ചിട്ടുണ്ട്.

സിദ്ധാർഥിന്റെ ട്വീറ്റ് ഇങ്ങനെ: ‘ജനാധിപത്യപ്രക്രിയയിലൂടെ നിങ്ങളെ അധികാരത്തിൽ നിന്ന് പുറത്താക്കുന്ന ദിവസം നമ്മുടെ രാജ്യം യഥാർഥത്തിൽ വാക്‌സിനേറ്റഡ് ആകും. അത് താമസിയാതെ സംഭവിക്കും. ഞങ്ങൾ അപ്പോഴും ഇവിടെത്തന്നെ ഉണ്ടാകും…ഈ ട്വീറ്റിനെ കുറിച്ച് നിങ്ങളെ ഓർമപ്പെടുത്താനെങ്കിലും’. അദ്ദേഹം ട്വീറ്റ് ചെയ്‌തു.

സംസ്‌ഥാനങ്ങൾ മേയ് മുതൽ നിർമാണ കമ്പനികളിൽ നിന്ന് പണം നൽകി നേരിട്ട് വാക്‌സിൻ വാങ്ങണമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിജെപിയുടെ സൗജന്യ വാക്‌സിൻ വിതരണ വാഗ്‌ദാനം പുറത്തുവന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്‌തമാണ്.

നേരത്തെയും കേന്ദ്ര സർക്കാരിനെ സിദ്ധാർഥ്‌ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ അദ്ദേഹം നിരന്തരം ശബ്‌ദം ഉയർത്തിയിരുന്നു.

Read Also: ഓക്‌സിജന്‍ വിതരണത്തിന് തടസം നിന്നാൽ കർശന നടപടി; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE