നടൻ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുക്കുന്നു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സിനിമാ- സീരിയൽ താരം വിവേക് ഗോപൻ ബിജെപിയിലേക്ക്. ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് വിജയ യാത്രയിൽ സ്വീകരിക്കുമെന്നാണ് റിപ്പോർട്. പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കുമെന്നും അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് മൽസരിക്കാനാണ് ആഗ്രഹമെന്നും വിവേക് ഗോപൻ പറഞ്ഞു.

ചെറുപ്പം മുതൽ ബിജെപി അനുഭാവിയെന്ന് താരം. ഇ ശ്രീധരനെ പോലെയുള്ള പ്രമുഖർ പാർട്ടിയിലേക്ക് വന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും ദേശീയ പാർട്ടിയോടൊപ്പം നിൽക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപൻ കൂട്ടിച്ചേർത്തു.

നേരത്തെ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്‌ണനുമൊപ്പം വിവേക് ഗോപന്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാദ്ധ്യമത്തില്‍ പ്രച്ചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Entertainment News: ദ പ്രീസ്‌റ്റ്: മാർച്ച് നാലിന് തീയേറ്ററിൽ; പുതിയ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE