കേരളത്തിലേക്ക് വീണ്ടും; സന്തോഷമെന്ന് യോഗി ആദിത്യനാഥ്

By Syndicated , Malabar News
k surendran and yogi
Ajwa Travels

ലക്‌നൗ: കേരളത്തിലേക്ക് എത്താൻ വീണ്ടും അവസരം ലഭിച്ചതിൽ സന്തോഷമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന ‘വിജയ യാത്ര’ ഉൽഘാടനം ചെയ്യാനാണ് യുപി മുഖ്യമന്ത്രി കേരളത്തിലെത്തുന്നത്.

‘കേരളത്തിന് എന്റെ നമസ്‌കാരം. ശങ്കരാചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും പുണ്യഭൂമിയിൽ വീണ്ടും എത്താനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വിജയ യാത്രയിൽ ഞാൻ നിങ്ങളോടൊപ്പം പങ്കുചേരുന്നു. ജയ് ശ്രീറാം,’ യോഗി ട്വീറ്റ് ചെയ്‌തു.

അഴിമതി വിമുക്‌തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സുരേന്ദ്രന്‍ നേതൃത്വം നല്‍കുന്ന ബിജെപിയുടെ വിജയ യാത്രക്ക് ഇന്നാണ് തുടക്കമാകുക. കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന യാത്ര ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താളിപ്പടുപ്പ് മൈതാനിയില്‍ വെച്ച് ഉല്‍ഘാടനം ചെയ്യും.

Read also: അബ്‌ദുൾ കലാമിന്റെ സ്വപ്‌നങ്ങൾ തകർത്തത് നരേന്ദ്രമോദി; കോൺഗ്രസ് വക്‌താവ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE