സികെ ജാനു തിരികെ എൻഡിഎയിലേക്ക്; പ്രഖ്യാപനം വിജയയാത്രയുടെ സമാപന വേദിയിൽ

By News Desk, Malabar News
MalabarNews_ck janu
സികെ ജാനു

തിരുവനന്തപുരം: ഗോത്രമഹാസഭ അധ്യക്ഷ സികെ ജാനു വീണ്ടും എൻഡിഎക്കൊപ്പം ചേർന്നു. ഇന്ന് ശംഖുമുഖത്ത് നടക്കുന്ന കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന വേദിയിൽ അവർ എത്തിച്ചേർന്നിട്ടുണ്ട്. 2018 ഒക്‌ടോബറിലാണ് സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്‌ട്രീയ സഭ എൻഡിഎ വിട്ടത്.

ബിജെപിയുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് വിട്ടുപോകുന്നതെന്ന് ജാനു പറഞ്ഞിരുന്നു. എൻഡിഎ വിട്ട ജാനു ഇടതു മുന്നണിയുമായി അടുക്കാൻ ശ്രമിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.

മുന്നണി മര്യാദകൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പു നൽകിയതിനാലാണ് എൻഡിഎയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് സികെ ജാനു പറഞ്ഞു. ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയ പരിഗണന നൽകിയില്ലെന്നും ഇതാണ് എൻഡിഎ പ്രവേശനത്തിലേക്ക് എത്തിച്ചതെന്നും സികെ ജാനു പറഞ്ഞു.

ഗോത്രമഹാസഭ അധ്യക്ഷയായിരിക്കെ സികെ ജാനു 2016ൽ എൻഡിഎ സ്‌ഥാനാർഥി ആയിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്നാണ് മൽസരിച്ചത്. 27,920 വോട്ടുകളാണ് അന്ന് ലഭിച്ചത്.

Read Also: അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന; പ്രതിസന്ധിയിലായി പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE