നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്

By News Desk, Malabar News
Actor Dileep At High Court In The Actress Assaulted Case
Ajwa Travels

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ക്രൈം ബ്രാഞ്ചിന്റെ വെളിപ്പെടുത്തൽ.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സെക്കൻഡും അടിസ്‌ഥാനമാക്കിയുള്ള വിവരണം അനൂപിന്റെ ഫോണിൽ കണ്ടെത്തി. ദൃശ്യങ്ങൾ കൈവശമുണ്ട് എന്നതിന്റെ വ്യക്‌തമായ സൂചനയാണിതെന്നും ക്രൈം ബ്രാഞ്ച് ഹരജിയിൽ പറയുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് 200 മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്‌ളിപ്പുകളും പതിനായിരത്തിലേറെ വീഡിയോകളും ലഭിച്ചു.

അനൂപിന്റെയും സുരാജിന്റെയും ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് അപേക്ഷയിൽ പറയുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം തടഞ്ഞ വിചാരണക്കോടതി ജഡ്‌ജിയുടെ നടപടി ആശ്‌ചര്യജനകമാണെന്നും ഹരജിയിൽ പറയുന്നു.

Most Read: 22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE