അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി; 28ന് വീണ്ടും പരിഗണിക്കും

By Central Desk, Malabar News
Adani Group Contempt Plea; It will be considered again on 28th
Ajwa Travels

കൊച്ചി: അദാനി ഗ്രൂപ്പിന്റെ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കിയാണ് ഹരജി മാറ്റിയത്. കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സർക്കാരിനും ഉദ്യോഗസ്‌ഥർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെയാണ് അദാനി ഗ്രൂപ്പ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് അടുത്തിടെ സര്‍ക്കാറിനെതിരെ രംഗത്തു വന്നിരുന്നു.

തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷ ഒരുക്കണമെന്നും പദ്ധതി തടസപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. നിർമ്മാണം തടസപ്പെടുത്താത്ത രീതിയിലാവണം പ്രതിഷേധമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് സർക്കാർ നടപ്പിലാക്കിയില്ല എന്നതാണ് കോടതിയലക്ഷ്യ ഹരജിക്ക് ആധാരം.

Most Read: ഗുജറാത്തിൽ പിടിയിലായ 200 കോടിയുടെ ലഹരി പാകിസ്‌ഥാനിൽ നിന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE