വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത്‌ ഇഎം അഗസ്‌തി

By Syndicated , Malabar News
augusthy
Ajwa Travels

മൂന്നാര്‍: ഉടുമ്പന്‍ചോലയില്‍ മൽസരിച്ച യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി തല മുണ്ഡനം ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയോട് 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്‌തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാൻ ഉള്ളതാണെന്ന തലക്കെട്ടോടെയാണ് അഗസ്‌തി തന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

ഉടുമ്പന്‍ചോലയില്‍ അഗസ്‌തിക്കെതിരെ 38,305 വോട്ടിന്റെ ഭൂരിപക്ഷമാണ് മന്ത്രി എംഎം മണിക്ക് ലഭിച്ചത്. 2016ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം. തോല്‍വിക്ക് പിന്നാലെ എംഎം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് അഗസ്‌തി രംഗത്തെത്തിയിരുന്നു. ജനവിധി താന്‍ മാനിക്കുന്നുവെന്നും താന്‍ പറഞ്ഞ വാക്ക് പാലിച്ച് തല മുണ്ഡനം ചെയ്യുമെന്നും ഇഎം അഗസ്‌തി പറഞ്ഞിരുന്നു.

എന്നാൽ തിരഞ്ഞെടുപ്പ് ഒരു രാഷ്‌ട്രീയ സമരമാണെന്നും തന്റെ അടുത്ത സുഹൃത്തായ അഗസ്‌തി അവിവേകം കാണിക്കരുത് എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read also: തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE