‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും

By Staff Reporter, Malabar News
anthagan_movie
Ajwa Travels

മലയാളത്തിന് പിന്നാലെ ബോളിവുഡ് വിജയ ചിത്രം ‘അന്ധാധുന്‍’ തമിഴിലേക്കും. ‘അന്ധഗന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നടനും സംവിധായകനുമായ ത്യാഗരാജന്‍ ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈ, പോണ്ടിച്ചേരി, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

സ്‌റ്റാ‌ര്‍ മൂവീസിന്റെ ബാനറില്‍ ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകനും നടനുമായ പ്രശാന്ത് ആണ് നായകനായി എത്തുന്നത്. ഹിന്ദിയില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് സിമ്രാനാണ്. അതേസമയം രാധിക ആപ്‌തെയുടെ വേഷത്തില്‍ ആരെത്തുമെന്ന് തീരുമാനായിട്ടില്ല. കെ എസ് രവികുമാര്‍, യോഗി ബാബു, ഉര്‍വ്വശി, ലീല സാംസണ്‍, മനോബാല, വനിത വിജയകുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

35 ദിവസത്തിനുള്ളില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ‘അന്ധാധുനി’ന്റെ മലയാളം റീമേക്കായ ‘ഭ്രമ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മംമ്ത മോഹന്‍ദാസ്, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ലോകവ്യാപകമായി 460 കോടി രൂപയിലധികം കളക്ഷനായിരുന്നു ശ്രീറാം രാഘവന്‍ സംവിധാനം ചെയ്‌ത ‘അന്ധാധുന്‍’ നേടിയത്. ആയുഷ്‌മാന്‍ ഖുറാന നായകനായ ചിത്രത്തിൽ രാധിക ആപ്‌തെ. തബു എന്നിവരായിരുന്നു മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

Read Also: ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE