ഇഡിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ

By Desk Reporter, Malabar News
Punjab Chief Minister's sister's son arrested by ED
Ajwa Travels

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി സർക്കാർ. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് സർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്.

സ്വപ്‌നയുടെ ശബ്‌ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട് പരിഗണിച്ചാണ് സർക്കാർ നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ശബ്‌ദരേഖ ഗൗരവമുള്ളതാണ് എന്നാണ് വിലയിരുത്തൽ. ശബ്‌ദം തന്റേത് തന്നെയെന്ന് സ്വപ്‌ന സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ നീക്കം.

മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങൾ നൽകാൻ ഇഡി നിർബന്ധിച്ചു എന്നും മൊഴി ഉണ്ട്. ഈ സാഹചര്യത്തിൽ തുടർനടപടി എന്താകണം എന്ന കാര്യത്തിലാണ് നിയമോപദേശം ആവശ്യപ്പെട്ടത്. കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നിയമോപദേശം ലഭിച്ച ശേഷമേ ഉണ്ടാകൂ.

Also Read:  സ്‌ഥാനാർഥിത്വം വിജയരാഘവന്റെ ഭാര്യയായത് കൊണ്ടല്ല; ഡോ. ബിന്ദു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE