അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം

By News Desk, Malabar News
binoy viswam
ബിനോയ് വിശ്വം എംപി
Ajwa Travels

ന്യൂഡെൽഹി: ‘അഗ്‌നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കില്ല. യുവതീ യുവാക്കളോട് കാട്ടുന്ന അനീതിയാണ് ഇതെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം ആരോപിക്കുന്നു.

അഗ്‌നിപഥ് പദ്ധതി ആർമി ഉദ്യോഗാർഥികളുടെ ഭാവി അപകടത്തിലാക്കും. സേനയിലെ പ്രൊഫഷണലിസത്തെയും ഇത് ബാധിക്കും. കേന്ദ്ര തീരുമാനം സിവിൽ സമൂഹത്തെ സൈനികവൽക്കരിക്കുമെന്നും എംപി പറയുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ ഇടപെടണം. പദ്ധതി നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും, ഉദ്യോഗാർഥികളുടെ ഭാവി പരിഗണിക്കണമെന്നും ബിനോയ് വിശ്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Most Read: വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE